പ്രാദേശിക ഗതാഗത വിഭാഗം

(REGIONAL TRANSPORTATION DIVISION)

 

  ശാസ്ത്രീയമായ രീതിയില്‍ പ്രാദേശിക തലത്തിലെ ഗതാഗതസംവിധാനം രൂപപ്പെടുത്തുന്നതിനാണ് പ്രാദേശിക ഗതാഗത വിഭാഗം ഊന്നല്‍ നല്‍കുന്നത്.  ഗ്രാമീണ റോഡുകളുടെ നെറ്റ്‌വര്‍ക്ക് പ്ലാനിംഗിനു ഈ വിഭാഗം നടത്തിയിരിക്കുന്ന സേവനം വളരെയധികം പ്രശംസനീയമാണ്.  ഗതാഗത മുന്‍ഗണന സൂചിക (Transport Priority Index- TPI), ശൃംഗല മുന്‍ഗണന സൂചിക (Link Priority Index- LPI), ഗ്രാമ പരസ്പരാകര്‍ഷണ സൂചിക (Village Affinity Index- VAI) തുടങ്ങിയ സൂചികകള്‍ കണക്കിലെടുത്താണ് ഗ്രാമീണ തലത്തില്‍ പരസ്പര ബന്ധിത ഗ്രാമീണ റോഡ് irwJe ആസൂത്രണം (Rural Road Network Planning) ചെയ്യുന്നത്.          

മലയോരപാതയുടെ റൂട്ട് നിര്‍ണ്ണയിക്കല്‍, ഇടുക്കി പാക്കേജിനോടനുബന്ധിച്ച് ഗ്രാമീണ റോഡുകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കല്‍, ഗ്രാമപഞ്ചായത്ത് റോഡുകളുടെ ഭൂമിശാസ്ത്രപരമായ വിവരസങ്കേതം (Geographic Information System- GIS) അടിസ്ഥാനപ്പെടുത്തിയുളള ഭൂപടം തയ്യാറാക്കല്‍ തുടങ്ങിയവയാണ് ടി വിഭാഗത്തിന്‍റെ പ്രധാനപ്പെട്ട ചില പദ്ധതികള്‍.





NATIONAL TRANSPORTATION PLANNING AND RESEARCH CENTRE

An Institution of the Kerala State Council for Science, Technology and Environment

 

 

 

 

 

Content Maintained and Updated By   :  NATPAC, Government of Kerala

Designed and Hosting By                     :  C-Dit, Government of Kerala

For any query, Please contact              :  contactus.natpac@kerala.gov.in

                                                               info.natpac@kerala.gov.in