കേന്ദ്രീകൃത സഹായ വിഭാഗം
(CENTRAL SUPPORT SYSTEM DIVISION)
മറ്റു ഡിവിഷനുകളുമായി സമ്പര്‍ക്കം പുലര്‍ത്തി ശാസ്ത്രീയ പഠനങ്ങളുടെ ഒരു കേന്ദ്രീകൃത വിവരസഞ്ചയം സൃഷ്ടിക്കുക എന്ന സുപ്രധാന കര്‍ത്തവ്യമാണ് ഈ വിഭാഗം ഏറ്റെടുത്തിട്ടുള്ളത്. പ്രസ്തുത വിവരസഞ്ചയം ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്‍റ്കള്‍ക്കും, ഏജന്‍സികള്‍ക്കും ഭാവി ഗവേഷണങ്ങള്‍ക്ക് ഉതകുന്ന വിധത്തിലുള്ളതാണ്.
പ്രസ്തുതവിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയാണ്:
- സ്ഥാപനത്തിന്‍റെ കമ്പ്യൂട്ടര്‍ ശൃംഖലയുടെ മേല്‍നോട്ടം
- ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിയ്ക്കല്‍
- വാര്‍ത്താപത്രിക, വാര്‍ഷിക റിപ്പോര്‍ട്ട്, പ്രതിമാസ റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കല്‍
- സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യ സമയത്തു തന്നെ വെബ്‌സൈറ്റില്‍ (www.natpac.kerala.gov.in) ഉള്‍പ്പെടുത്തല്‍

